കൊച്ചിയിലെ സദാചാര ഗുണ്ടായിസം: പൊലീസിന് പറ്റിയത് തെറ്റ്, കുറ്റം സമ്മതിച്ച് മുഖ്യമന്ത്രി

മുട്ടുമടക്കി പിണറായി വിജയൻ; ഇതിലും വലിയ നാണക്കേട് ഇനി വരാനുണ്ടോ?

തിരുവനന്തപുരം| aparna shaji| Last Modified വ്യാഴം, 9 മാര്‍ച്ച് 2017 (10:14 IST)
കൊച്ചി മറൈൻഡ്രൈവിൽ ശിവസേന പ്രവർത്തകർ നടത്തിയ സദാചാര ഗുണ്ടായിസത്തിൽ തെറ്റ് ഏറ്റുപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് വൻ വീഴ്ചയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സദാചാര ഗുണ്ടകൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞു. സദാചാര ഗുണ്ടകൾക്കെതിരെ മാത്രമല്ല, സംഭവത്തിൽ നടപടി സ്വീകരിക്കാൻ വൈകിയതിൽ പൊലീസിനെതിരേയും നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, കൊച്ചിയിൽ നടന്നത് ശിവസേനയുടെ അഴിഞ്ഞാട്ടമാണെന്നും ഇത് പൊലീസ് നോക്കിനിന്നുവെന്നും ഫൈബി ഈഡൻ ആരോപിച്ചു. ശിവസേനയ്ക്ക് പൊലീസ് ഒത്താശ ചെയ്തുവെന്ന് ആരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :