സദാചാര ഗുണ്ടായിസവും എഫ് എഫ് ഐയും പിന്നെ കിസ് ഓഫ് ലവും - കൊച്ചി ഇന്ന് കത്തും!

ചൂരൽ പ്രയോഗം ആദ്യം അറിയിച്ചത് മാധ്യമപ്രവർത്തകരെ, പിന്നെ പൊലീസിനെ; പാവം കുട്ടികൾ മാത്രം ഒന്നുമറിഞ്ഞില്ല

കൊച്ചി| aparna shaji| Last Modified വ്യാഴം, 9 മാര്‍ച്ച് 2017 (09:57 IST)
കൊച്ചി മറൈൻഡ്രൈവിൽ ഇന്നലെ അരങ്ങേറിയ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധ സമരവുമായ് എസ് എഫ് ഐയും ഡി വൈ എഫ് ഐയും രംഗത്ത്. ഇന്ന് രാവിലെ ആരംഭിക്കുന്ന സ്നേഹ ഇരിപ്പ് സമര‌ത്തിന് എസ് എഫ് ഐ നേതൃത്വം വഹിക്കും.

ശിവസേനയ്ക്ക് എതിരെയുള്ള പ്രതിഷേധത്തിൽ പങ്കുചേർന്ന് കിസ് ഓഫ് ലവ് സംഘടന‌യും സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സദാചാരവാദികൾക്കെതിരെ ചുംബിച്ച് പ്രതിഷേധിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. അതോടൊപ്പം, സദാചാര ഗൂണ്ടായിസത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തെരുവ് നാടകം, സദാചാര ഗൂണ്ടായിസത്തിന് കാവല്‍ നിന്ന പൊലീസിനെതിരെയുള്ള പ്രതിഷേധങ്ങള്‍, വിവിധ ജനാധിപത്യ കൂട്ടായ്മകൾ എന്നിവയും ഇന്ന് മറൈൻഡ്രൈവിൽ അരങ്ങേറും.

ഇന്നലെ വൈകിട്ട് ഇരുപതോളം പേരടങ്ങുന്ന സംഘമാണ് യുവതീ യുവാക്കളെ ചൂരൽ കൊണ്ട് മർദ്ധിച്ചത്. മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ മുൻകൂട്ടി അറിയിച്ചശേഷമായിരുന്നു പ്രവർത്തകർ സ്ഥലത്തെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :