സിദ്ധാര്‍ത്ഥിന്റെ മരണം: എസ്‌ഐടി രൂപീകരിക്കാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്‍കി

siddharth
siddharth
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 1 മാര്‍ച്ച് 2024 (13:58 IST)
siddharth
വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി)
രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

വയനാട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രധാനപ്രതിയായ എസ്എഫ്‌ഐ യൂണിയന്‍ ചെയര്‍മാന്‍ അഖിലിനെ ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍, യൂണിയന്‍ മെമ്പര്‍ ആസിഫ് എന്നിവര്‍ ഉള്‍പ്പെടെ 11 പ്രതികള്‍ ഒളിവിലാണ്.

കഴിഞ്ഞ 18നാണ് നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ബാത്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റാഗിങ് മൂലമാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് എന്നുള്ള ആരോപണം സിദ്ധാര്‍ത്ഥിന്റെ കുടുംബവും കൂട്ടുകാരും ആരോപിച്ചിരുന്നു. ആത്മഹത്യ ചെയ്ത സിദ്ധാര്‍ത്ഥിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും ആന്റി റാഗിങ് കമ്മിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :