Kerala Weather: തൃശൂര്‍ ജില്ലയില്‍ അതിശക്തമായ ചൂടിനു സാധ്യത; താപനില ഉയരും

പകല്‍ സമയങ്ങളില്‍ മദ്യം, ചായ, കാപ്പി എന്നിവ കുടിക്കരുത്

രേണുക വേണു| Last Modified വെള്ളി, 1 മാര്‍ച്ച് 2024 (09:10 IST)

Kerala Weather: തൃശൂര്‍ ജില്ലയില്‍ ഇന്ന് താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ അനുഭവപ്പെടുന്നതിനേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കാമെന്നാണ് മുന്നറിയിപ്പ്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. രാവിലെ 111 മുതല്‍ മൂന്ന് വരെയുള്ള സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ധാരാളം ശുദ്ധജലം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും കഴിക്കുകയും വേണം. പുറത്തിറങ്ങുമ്പോള്‍ കുട കൈയില്‍ കരുതുക. ശരീര താപനില ഉയര്‍ത്തുന്ന പോളിസ്റ്റര്‍ പോലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക. പകല്‍ സമയങ്ങളില്‍ മദ്യം, ചായ, കാപ്പി എന്നിവ കുടിക്കരുത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :