പിണറായിക്ക് ഒന്നിലും പങ്കില്ല; മുഖ്യമന്ത്രിസ്ഥാനം വിഎസിന് ലഭിക്കില്ലെന്ന് അരുണ്‍ കുമാറിന് അറിയാമായിരുന്നു, രഹസ്യങ്ങള്‍ മറനീക്കി പുറത്തേക്ക്!

സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായി അരുണിന് അറിയാമായിരു

പിണറായി വിജയം , വിഎസ് അച്യുതാനന്ദന്‍ , എല്‍ ഡി എഫ് സര്‍ക്കാര്‍ , യെച്ചൂരി
തിരുവനന്തപുരം| jibin| Last Updated: വ്യാഴം, 26 മെയ് 2016 (18:57 IST)
എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചതോടെ മുഖ്യമന്ത്രിസ്ഥാനം വിഎസ് അച്യുതാനന്ദനാകുമെന്ന് കുറച്ചു പേരെങ്കിലും വിശ്വസിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മകന്‍ അരുണ്‍ കുമാര്‍ അങ്ങനെ വിശ്വസിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായി അരുണിന് അറിയാമായിരുന്നുവെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.


എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയന്‍ എത്തുമെന്ന് ഉറപ്പായതോടെ വിഎസ് മൌനത്തിലായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചര്‍ച്ചകള്‍ക്കായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥനത്ത് എത്തിയതോടെ വിഎസിന് നേരിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കേരളഘടകം പിണറായിക്കൊപ്പം നിന്നതോടെ മുതിര്‍ന്ന നേതാവായ വി എസിനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുന്നതിനായി എകെജി സെന്ററിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഈ സമയം വിഎസിനൊപ്പം അരുണും ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.


പിണറായി വിജയനെ മുഖ്യമന്ത്രിയയി തെരഞ്ഞെടുത്തു എന്ന് യെച്ചൂരി അറിയിച്ചതോടെ വിഎസ് കൂടുതല്‍ സമയം എകെജി സെന്ററില്‍ ചെലവഴിക്കാതെ തിരികെ പോകുകയായിരുന്നു. എന്നാല്‍, വിഎസിനോട് സാഹചര്യങ്ങള്‍ പറഞ്ഞ് വ്യക്തമാക്കുന്നതിനായി അരുണിനെ ചുമതലപ്പെടുത്തിയിരുന്നുവെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതിന് ശേഷം മുഴുവന്‍ സമയവും വിഎസിനൊപ്പം അരുണ്‍ ഉണ്ടായിരുന്നു. പുതിയ മന്ത്രിമാര്‍ വിഎസിനെ കാണാന്‍ വീട്ടില്‍ എത്തിയപ്പോള്‍ എല്ലാവരെയും സ്വീകരിച്ചതും സംസാരിച്ചതും അരുണ്‍ തന്നെയായിരുന്നു.

പിന്നാലെയാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ വിഎസ് യെച്ചൂരിക്ക് നല്‍കിയ കുറിപ്പും അരുണ്‍ തയ്യാറാക്കി നല്‍കിയതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അരുണ്‍കുമാര്‍ നല്‍കിയ കുറിപ്പ് തന്‍റെ ജുബ്ബയില്‍ സൂക്ഷിക്കുകയും അത് യെച്ചൂരിക്ക് വിഎസ് കൈമാറുകയുമായിരുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അരുൺ കുമാർ എഴുതിയ കുറിപ്പ് പെഴ്സണൽ സ്റ്റാഫ് വഴി വിഎസിന് കൈമാറുകയായിരുന്നു. എന്നാൽ കുറിപ്പിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ വിഎസിന്റെ അറിവോടെയാണോ എന്ന് വ്യക്തമല്ല.

തുണ്ടു കടലാസിൽ ഇംഗ്ലീഷിൽ എഴുതിയിരുന്നതിന്റെ മലയാള പരിഭാഷ ഇങ്ങനെ:‘ കാബിനറ്റ് റാങ്കോടെ സർക്കാരിന്റെ ഉപദേശകൻ, ഇടതുമുന്നണി അധ്യക്ഷപദവും’ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും പാർട്ടി ഉൾപ്പെടുത്തും’–എന്നായിരുന്നു. കുറിപ്പ് കൈമാറുന്നതും വിഎസ് വായിക്കുന്നതും വിഎസിന്‍റെയും യച്ചൂരിയുടെയും മുഖഭാവങ്ങളും ഒടുവില്‍ വിഎസ് കുറിപ്പ് പോക്കറ്റില്‍ വയ്ക്കുന്നതുമായ ചിത്രങ്ങൾ ലഭിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :