ആരോഗ്യപ്രശ്‌നങ്ങള്‍ വകവെയ്ക്കാതെ പ്രിയ സുഹൃത്തിന്റെ മൃതദേഹത്തിനു പിണറായി കാവലിരുന്നത് ഏഴര മണിക്കൂര്‍

തലശ്ശേരി ടൗണ്‍ഹാളില്‍ മൃതദേഹം എത്തിയപ്പോള്‍ മുതല്‍ പിണറായി അവിടെയുണ്ടായിരുന്നു

രേണുക വേണു| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (10:02 IST)

കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും തമ്മിലുള്ള സൗഹൃദം എത്രത്തോളം ആഴമുള്ളതാണെന്ന് രാഷ്ട്രീയ കേരളത്തിനു നന്നായി അറിയാം. കോടിയേരിയുടെ വിയോഗം പിണറായിയെ മാനസികമായി തളര്‍ത്തിയിട്ടുണ്ടെന്ന് ഇന്നലെ പുറത്തുവന്ന ചിത്രങ്ങളില്‍ നിന്നു വ്യക്തമായിരുന്നു. തലശ്ശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ ഉറ്റസുഹൃത്തിനു അരികില്‍ പിണറായി ഇരുന്നത് മണിക്കൂറോളം.

തലശ്ശേരി ടൗണ്‍ഹാളില്‍ മൃതദേഹം എത്തിയപ്പോള്‍ മുതല്‍ പിണറായി അവിടെയുണ്ടായിരുന്നു. തന്റെ ആരോഗ്യനില മോശമാണെന്നത് പോലും പരിഗണിക്കാതെ ഏകദേശം ഏഴര മണിക്കൂറോളം പിണറായി മൃതദേഹത്തിനു അരികിലുള്ള കസേരയില്‍ ഇരുന്നു. ആരെങ്കിലും വെള്ളം കുടിക്കാന്‍ കൊണ്ടുവന്ന് തന്നാല്‍ അല്‍പ്പം കുടിക്കും. അല്ലാതെ മറ്റൊന്നും ഇല്ല. പ്രിയ സുഹൃത്തിനെ ഒറ്റയ്ക്ക് വിട്ടുപോകാന്‍ പിണറായിയുടെ മനസ്സ് തയ്യാറല്ലായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :