പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

രേണുക വേണു| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (09:34 IST)

പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.രാമചന്ദ്രന്‍ അന്തരിച്ചു. തൃശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേശിയാണ്. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. അറ്റ്‌ലസ് രാമചന്ദ്രന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സംസ്‌കാരം വൈകിട്ട് നാല് മണിക്ക് ദുബായിലെ ജബല്‍ അലി ശ്മശാനത്തില്‍.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :