'അമേരിക്കയിലെ ചികിത്സ നന്നായി പോകുന്നു, ഇവിടെ തണുപ്പ് കൂടുതലാണ്'; മന്ത്രിസഭായോഗത്തില്‍ ആരോഗ്യസ്ഥിതി വിശദീകരിച്ച് പിണറായി

രേണുക വേണു| Last Modified ബുധന്‍, 19 ജനുവരി 2022 (12:38 IST)

മന്ത്രിസഭാ യോഗത്തില്‍ തന്റെ ആരോഗ്യസ്ഥിതി മറ്റ് മന്ത്രിമാരെ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയില്‍ വിദഗ്ധ ചികിത്സയിലാണ് മുഖ്യമന്ത്രി ഇപ്പോള്‍. ഓണ്‍ലൈന്‍ ആയാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ പിണറായി പങ്കെടുത്തത്.

തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും പിണറായി പറഞ്ഞു. ചികിത്സ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നു. ആശുപത്രിയില്‍ തന്നെയാണ് ഇപ്പോള്‍ കഴിയുന്നത്. പ്രദേശത്തെ കാലാവസ്ഥ മൈനസ് ഒന്‍പത് ഡിഗ്രിയാണെന്നും തണുപ്പ് കൂടുതലായതിന്റെ ബുദ്ധിമുട്ടുണ്ടെന്നും പിണറായി പറഞ്ഞു. ഇതല്ലാതെ മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :