1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Covid ICU Beds Kerala

വര്‍ധിച്ചത് 204 ശതമാനം ! കോവിഡ് ഗുരുതര രോഗികളുടെ എണ്ണം കൂടുന്നു; ആശങ്ക

Covid
സംസ്ഥാനത്ത് കോവിഡ് ബാധിച്ച ഗുരുതര രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. ഓക്‌സിജന്‍, ഐസിയു, വെന്റിലേറ്റര്‍ കിടക്കകള്‍ വേണ്ട രോഗികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ആഴ്ചയേക്കാള്‍ വെന്റിലേറ്റര്‍ രോഗികള്‍ 10% കൂടുതല്‍. ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 29% കൂടി. ഓക്‌സിജന്‍ കിടക്കകള്‍ ആവശ്യമുള്ളവര്‍ 40% കൂടുതലായി. ജനുവരി ആദ്യവാരം ഗുരുതര രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. ഒരാഴ്ചയ്ക്കിടെയാണ് എണ്ണം കുതിച്ചുയര്‍ന്നത്. ആകെ രോഗികളുടെ എണ്ണത്തില്‍ ഈയാഴ്ച 204% വര്‍ധനവ്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
'അമേരിക്കയിലെ ചികിത്സ നന്നായി പോകുന്നു, ഇവിടെ തണുപ്പ് കൂടുതലാണ്'; മന്ത്രിസഭായോഗത്തില്‍ ആരോഗ്യസ്ഥിതി വിശദീകരിച്ച് പിണറായി