ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നതല്ല നിലപാട്: സിൽവർ ലൈനിൽ വിശദീകരണവുമായി മുഖ്യമന്ത്രി

അ‌ഭിറാം മനോഹർ| Last Modified വ്യാഴം, 6 ജനുവരി 2022 (11:57 IST)
ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നതല്ല സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിലെ സിൽവർ ലൈൻ പദ്ധതി വിശദീകരണ വേദിയിലാണു പരാമർശം. നാടിന്റെ വികസനത്തിനാണു മുൻതൂക്കം നൽകേണ്ടതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഒരു കാലത്ത് കേരളം ദേശീയ പാതകളുടെ കാര്യത്തിൽ വളരെ പിറകെയായിരുന്നു.ഗ്രാമീണ റോഡുകളുടെ വീതി പോലുമില്ലാത്ത ദേശീയ പാതകൾ ഒരു കാലത്തു കേരളത്തിലുണ്ടായിരുന്നു. ഏറെ നാളുകൾ നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് ഇകാര്യത്തിൽ ധാരണയിലെത്തിയത്.

ദേശീയ പാതയ്ക്കായുള്ള സ്ഥലം ഏറ്റെടുപ്പിന് എതിർപ്പുമായി ഒട്ടേറെപ്പേർ അന്നും രംഗത്തെത്തിയിരുന്നു. എന്നാൽ നാടിന്റെ വികസനത്തിനായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :