പിണറായി രവീന്ദ്രന്‍ വധക്കേസ് മുഖ്യപ്രതി അറസ്റ്റില്‍

പിണറായി രവീന്ദ്രന്‍ വധക്കേസ്; മുഖ്യപ്രതി അറസ്റ്റില്‍

കണ്ണൂര്‍| priyanka| Last Modified ബുധന്‍, 27 ജൂലൈ 2016 (07:21 IST)
തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഐഎം പ്രവര്‍ത്തകന്‍ പിണറായി ചേരിക്കലിലെ സി വി രവീന്ദ്രന്‍ കൊല്ലപ്പെട്ട സഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. വെണ്ടുട്ടായി കൊട്ടേഷന്‍ സംഘത്തിലെ പ്രധാനി പ്രനൂപിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രനൂപിനെ അറസ്റ്റു ചെയ്തത്. രവീന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിച്ച് വിജയിച്ച ധര്‍മ്മടം നിയോജക മണ്ഡലത്തിലെ വെണ്ടുട്ടായി പുത്തംകണ്ടത്തിന് സമീപം മെയ് 19നായിരുന്നു
രവീന്ദ്രന്‍ കൊല്ലപ്പെട്ടത്. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ വിജയാഹ്ലാദപ്രകടനം കടന്നുപോകുമ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രവീന്ദ്രന് നേരെ ബോംബെറിയുകയും വണ്ടികയറ്റി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് സിപിഐഎം ആരോപിച്ചത്.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :