മുഖ്യമന്ത്രിയുടെ ശരീരഭാഷ പിണറായി ചന്തയിലെ ഗുണ്ടയുടേതു പോലെ; കെ സുധാകരൻ

ഒരു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല

 pinarayi vijayan , k sudhakaran , congress , ramesh chennithala , കെ സുധാകരന്‍ , പിണറായി വിജയന്‍ , നിയമസഭ
കണ്ണൂർ| jibin| Last Modified ചൊവ്വ, 26 ജൂലൈ 2016 (13:23 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ രംഗത്ത്. മുഖ്യമന്ത്രിയുടെ ശരീരഭാഷ പിണറായി ചന്തയിലെ ഗുണ്ടയുടേതു പോലെയാണ്. സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിയും നിയമസഭയിൽ ഇത്ര ധിക്കാരത്തോടെ പെരുമാറിയിട്ടില്ലെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

നിയമസഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കുമ്പോൾ ഇരിക്കാൻ പിണറായി വിജയന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല.
അതിനെതിരെ പ്രതികരിക്കാൻ താൻ നിയമസഭയിൽ ഉണ്ടായില്ലല്ലോ എന്ന വിഷമമുണ്ടെന്നും കേരള എൻജിഒ അസോസിയേഷൻ കണ്ണൂർ ടൗൺ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യവെ സുധാകരന്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :