പിണറായി ട്വിറ്ററിലെത്തി

തിരുവനന്തപുരം| VISHNU.NL| Last Modified ചൊവ്വ, 5 ഓഗസ്റ്റ് 2014 (17:53 IST)
ഫേസ്ബുക്കില്‍ സജീവമായതിനു പിന്നാലെ സിപി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ട്വിറ്ററിലും തന്റെ സാന്നിധ്യമറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്ലസ് ടു നയങ്ങള്‍ക്കെതിരേയാണ് പിണറായിയുടെ ആദ്യ ട്വീറ്റ്.

'പ്ലസ്‌ ടു പുതിയ സ്‌ക്കൂളും ബാച്ചും അനുവദിച്ചത്‌ ലേലം വിളിച്ചിട്ടാണ്‌ എന്നതിന്‌ തെളിവുകള്‍ പലതും വന്നു. മുഖ്യമന്ത്രി അതൊന്നും കാണാത്തതെന്ത്‌? അഴിമതി നടത്തുന്നതും മൂടി വയ്‌ക്കുന്നതുമാണ്‌ ഇന്ന്‌ സര്‍ക്കാരിന്റെ മുഖ്യ പ്രവര്‍ത്തനം.' ഇതാ‍ണ് പിണറായിയുടെ ആദ്യ ട്വീറ്റ്.

ദേശീയ നേതാക്കളെ പിന്തുടര്‍ന്നാണ് പിണറായി ട്വിറ്ററില്‍ അക്കൌണ്ട് തുടങ്ങിയിരിക്കുന്നത്. സോഷ്യല്‍ മീഡിയകളിലൂടെ ജനങ്ങള്‍ക്കിടയിലേയ്‌ക്ക് ഇറങ്ങിച്ചെല്ലാനായി രാഷ്‌ട്രീയ രംഗത്തെ ഒട്ടുമിക്ക പ്രമുഖന്മാര്‍ക്കും ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കിലും ട്വിറ്ററിലുള്ളവര്‍ ചുരുക്കമാണ്‌.

ഫെയ്സ്ബുക്കില്‍ അക്കൌണ്ട് തുടങ്ങി എട്ടു മാസങ്ങള്‍ക്കു ശേഷമാണ് പിണറായി ട്വിറ്ററില്‍ എത്തുന്നത്. എന്നാല്‍ ഫെയ്സ്ബുക്കില്‍ കിട്ടിയ പിന്തുണ ആദ്യ ദിവസം ട്വിറ്ററില്‍ അദ്ദേഹത്തിനു കിട്ടിയില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :