പിണറായി വിജയനെതിരെ വെള്ളാപ്പള്ളി; സ്നേഹം കൊടുക്കാതെ വിരട്ടി കാര്യം നേടുന്നതാണ് പിണറായിയുടെ ശൈലി

തിരുവനന്തപുരം| Last Modified ശനി, 12 സെപ്‌റ്റംബര്‍ 2015 (12:04 IST)
സ്നേഹം കൊടുക്കാതെ വിരട്ടി കാര്യം നേടുന്നതാണ് പിണറായിയുടെ ശൈലിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലബാറിലെ സിപിഎം നേതാക്കൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശവക്കല്ലറ തോണ്ടുകയാണ്. ശ്രീനാരായണ ഗുരുവിനെയല്ല തന്നെയാണ് സിപിഎം ലക്ഷ്യം വയ്ക്കുന്നത്. പടനായകനെ തളർത്തി പടയെ ഛിന്നഭിന്നമാക്കാനാണ് ശ്രമം. 51 വെട്ടു വെട്ടിയതല്ലാതെ മനുഷ്യർക്കായി സിപിഎം ഇതുവരെ എന്തുചെയ്തുവെന്നും വെള്ളാപ്പള്ളി ചോദിച്ചു. വിരട്ടി ഇരുത്തിക്കളയാമെന്നു കരുതിയാൽ കാൾ മാർക്സ് വന്നാലും നടക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നേരത്തെ വെള്ളാപ്പള്ളി നടേശന്റെ പിന്തുണ ലഭിച്ചിട്ടും സിപിഎം സ്ഥാനാർഥികൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടുണ്ട്. വെള്ളാപ്പള്ളി എതിർത്ത സ്ഥാനാർഥികൾ തിര‍ഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി നടേശനെ സിപിഎം ഭയപ്പെടേണ്ട കാര്യമില്ലെന്നും പാർട്ടി റിപ്പോർട്ടിങ്ങിൽ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :