അനുബന്ധ വാര്‍ത്തകള്‍
- പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു
- 'നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തിയെടുക്കാതിരിക്കാന്‍ വധശിക്ഷ വേണമായിരുന്നു': പെരിയ ഇരട്ടക്കൊലക്കേസ് ശിക്ഷാ വിധിയില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കുട്ടത്തില്‍
- പെരിയ ഇരട്ട കൊലപാതക കേസ്: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
- 'പെരിയ ഇരട്ട കൊലപാതകം തങ്ങള്‍ ചെയ്തതാണെന്ന് പറയാനുള്ള ബാധ്യത സിപിഎം എന്ന കൊലയാളി സംഘടനയ്ക്കുണ്ട്': രാഹുല്‍ മാങ്കൂട്ടത്തില്‍
- പ്രായം ചെന്ന മാതാപിതാക്കളും കുടുംബ പ്രാരാബ്ധങ്ങളും; കോടതിയില്‍ കരഞ്ഞ് കെഞ്ചി പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ ജയിലിലെത്തി സന്ദര്‍ശിച്ച് സിപിഎം നേതാക്കളായ പിപി ദിവ്യയും പികെ ശ്രീമതിയും
divya and sreemathy
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ ജയിലിലെത്തി സന്ദര്‍ശിച്ച് സിപിഎം നേതാക്കളായ പിപി ദിവ്യയും പികെ ശ്രീമതിയും. സിപിഎം നേതാക്കളായ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് ഇരുവരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി പ്രതികളെ സന്ദര്‍ശിച്ചത്. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ ശിക്ഷയിലാണ് ഹൈക്കോടതി മരവിപ്പിച്ചത്.
ഇത് എല്ലാവരുംപ്രതീക്ഷിച്ച കാര്യമാണെന്ന് പി കെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ കാണാനെത്തിയത് മനുഷ്യത്വപരമായ കാര്യമാണെന്നും പി കെ ശ്രീമതി പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് നാല് സിപിഎം നേതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അഞ്ചുവര്‍ഷം തടവിനായിരുന്നു ഇവരെ സിബിഐ കോടതി ശിക്ഷിച്ചത്.