ആര്‍ത്തലച്ച് മഴ; തൃശൂര്‍ പെരിങ്ങള്‍ക്കുത്ത് ഡാം തുറക്കുന്നു, ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരും

രേണുക വേണു| Last Modified വെള്ളി, 16 ജൂലൈ 2021 (08:48 IST)

തൃശൂരില്‍ രാവിലെ മുതല്‍ അതിശക്തമായ മഴ. കാലവര്‍ഷം ശക്തമായതോടെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു. പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ തുറക്കുന്നു. ഇന്ന് രാവിലെ 11 മണി മുതല്‍ ഡാമിന്റെ ഒരു ഷട്ടര്‍ തുറന്ന് 200 ക്യുമെക്‌സ് ജലം പുറത്തേക്ക് ഒഴുക്കിവിടും. ചാലക്കുടി പുഴയിലേക്കാണ് വെള്ളം ഒഴുക്കിവിടുക. പുഴയിലെ ജലനിരപ്പ് ഉയരുമെന്നതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുകയാണ്. കൂടാതെ തൂണക്കടവ് ഡാമില്‍ നിന്നും ഷട്ടറുകള്‍ തുറന്ന് അധികജലം തുറന്നുവിട്ടതോടെയാണ് പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് അതിവേഗം ഉയര്‍ന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :