സംസ്ഥാനത്ത് മഴശക്തം: ഇന്ന് ഒന്‍പതുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശ്രീനു എസ്| Last Modified ബുധന്‍, 14 ജൂലൈ 2021 (09:52 IST)
സംസ്ഥാനത്ത് മഴശക്തമായി തുടരുന്നു. ഇന്ന് ഒന്‍പതുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മണിക്കൂറില്‍ 55കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

ശനിയാഴ്ചവരെ മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ ഒന്‍പതു ജില്ലകളിലും വെള്ളിയാഴ്ച 11ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :