ശ്രീനു എസ്|
Last Modified ചൊവ്വ, 13 ജൂലൈ 2021 (09:26 IST)
ധര്‍മശാലയില്‍ മേഘവിസ്‌ഫോടനത്തില്‍ പ്രളയം. പ്രളയത്തില്‍ നിരവധി കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാവുകയും വാഹനങ്ങള്‍ ഒഴുകിപ്പോകുകയും ചെയ്തു. തിങ്കളാഴ്ചയാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. കനത്ത മഴയില്‍ ഋഷികേസ്- ബദരിീനാഥ് ദേശീയപാത തകര്‍ന്നിട്ടുണ്ട്.
ഹിമാചല്‍ പ്രദേശില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അതേസമയം ഇടിമിന്നലില്‍ ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും നിരവധിപേര്‍ മരിച്ചു. അതേസമയം കനത്ത മഴയില്‍ കേരളത്തില്‍ ഇന്ന് ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.