സ്​കൂൾ ബസ്​ മരത്തിലിടിച്ച് വിദ്യാർഥി മരിച്ചു

മലപ്പുറത്ത്​ സ്​കൂൾ ബസ്​ മരത്തിലിടിച്ച്​ വിദ്യാർഥിനി മരിച്ചു

മലപ്പുറം| സജിത്ത്| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (18:04 IST)
മലപ്പുറത്ത് സ്​കൂൾ ബസ്​ മരത്തിലിടിച്ച്​ ഒരു വിദ്യാർഥി മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരുക്കേറ്റു. ഇത്തിൾപ്പറമ്പ്​ സ്വദേശി അമീറി​ന്റെ മകൾ സിതാര ജാസ്​മിൻ(13) ആണ്​ മരിച്ചത്​. മലപ്പുറം ഗവൺമെൻറ്​ ഗേൾസ്​​ ഹൈസ്​കൂളിലെ ബസ്​ ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന്​ വൈകുന്നേരം 4.30നായിരുന്നു അപകടം നടന്നത്.

സ്​കൂളിൽനിന്ന്​ കുട്ടികളുമായി പുറപ്പെട്ട ബസ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയും സ്കൂള്‍ ഗേറ്റിന് സമീപമുള്ള മരത്തില്‍ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ​ കുട്ടികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :