ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം; പ്ലീനത്തിന് ശേഷം തീരുമാനമെന്ന് യെച്ചൂരി

വിഎസ് അച്യുതാനന്ദന്‍ , പ്രകാശ് കാരാട്ട് , സി പി എം , തെരഞ്ഞെടുപ്പ് , സീതാറാം യെച്ചൂരി
കൊല്‍ക്കത്ത| jibin| Last Modified ബുധന്‍, 30 ഡിസം‌ബര്‍ 2015 (18:10 IST)
ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച് പ്ലീനത്തിന് ശേഷം തീരുമാനമെടുക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കേണ്ട കാര്യം ബംഗാള്‍ ഘടകം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിഎസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മുന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
കേരളത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആശയക്കുഴപ്പമില്ല. ബംഗാളിലെ സഖ്യം സംബന്ധിച്ചും ഉടന്‍ തീരുമാനമുണ്ടാകും. പാര്‍ട്ടിയില്‍ വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്മിറ്റികളില്‍ പ്രായപരിധി നിര്‍ണയിക്കുന്ന കാര്യം പ്ളീനത്തില്‍ ആലോചനയ്ക്കു വന്നുവെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് പ്രായപരിധിയുടെ കാര്യം ചര്‍ച്ചയ്ക്കു വന്നില്ല. കമ്മിറ്റികളില്‍ വര്‍ഗ-സാമൂഹിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും കാരാട്ട് പറഞ്ഞു.

മൂന്നു വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിയില്‍ വനിതാ അംഗങ്ങളുടെ എണ്ണം 10 ശതമാനമെന്നത് 25 ശതമാനമായി വര്‍ധിപ്പിക്കാന്‍ ശ്രമിക്കും. പാര്‍ട്ടി അംഗങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തും. അംഗത്വസമയത്തുതന്നെ ഇതിനുള്ള മാനദണ്ഡം തീരുമാനിക്കുമെന്നും കാരാട്ട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :