തിരുവനന്തപുരം|
Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (19:20 IST)
കൂറുമാറ്റ നിരോധനിയമ പ്രകാരം പി സി ജോര്‍ജിനെ, എം എല്‍ എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസ്–എമ്മിന്റെ ആവശ്യത്തില്‍ സ്പീക്കര്‍ നടപടികള്‍ ആരംഭിച്ചു. വിഷയത്തില്‍
സ്‌പീക്കര്‍ എന്‍ ശക്തന്‍ പി.സി. ജോര്‍ജില്‍നിന്നു തെളിവുകള്‍ സ്വീകരിക്കും. ഇതിനായി സെപ്‌റ്റംബര്‍ ഒന്നിനു
തെളിവെടുപ്പിനു ഹാജരാകുവാന്‍
പിസി ജോര്‍ജിനോട് സ്‌പീക്കര്‍ ആവശ്യപ്പെട്ടു.
കൂറുമാറ്റ നിരോധനിയമ പ്രകാരം പി സി ജോര്‍ജിനെ, എം എല്‍ എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ജൂലൈ 21നാണ് സ്പീക്കര്‍ക്ക് കത്തു നല്‍കിയത്. പാര്‍ട്ടി വിപ്പ് കൂടിയായ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ആയിരുന്നു കത്ത് നല്കിയത്.