തിരുവനന്തപുരം|
Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (16:44 IST)
പ്രേമം സിനിമയുടെ ഡയരക്ടറേയും പ്രൊഡ്യൂസറേയും കൈയ്യില്‍ കിട്ടിയാല്‍
അടിച്ച് എല്ലൊടിക്കുമെന്നു പി സി ജോര്‍ജ് എംഎല്‍എ.അമൃത ടിവിയിലെ ആനീസ് കിച്ചണ്‍ എന്ന പ്രോഗ്രാമില്‍ അതിഥിയായെത്തിയപ്പോഴാണ് പിസി ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. ഒരിക്കലും ആ സിനിമ എനിക്കിഷ്ടപ്പെട്ടിട്ടില്ലെന്നും. ഒരിക്കലും ഒരുകുട്ടി ഒരധ്യാപികയെ പ്രേമിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമ നല്‍കിയ സന്ദേശം സംഘര്‍ഷമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇതിന്
ഉദാഹരണമായി തന്റെ നാട്ടില്‍ നടന്ന സംഘര്‍ഷത്തേപ്പറ്റിയും അദ്ദേഹം വാചാലനായി. നേരത്തെ ക്യാമ്പസ്സില്‍ പ്രേമം പോലുള്ള സിനിമകള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതിന് കാരണമാകുന്നുവെന്ന് ഡിജിപി സെന്‍കുമാറും വിമര്‍ശിച്ചിരുന്നു.