ക്യാംപസുകളിലെ കുഴപ്പത്തിന് പിന്നില്‍ പ്രേമം സിനിമയാണെന്ന വാദം തെറ്റ്: ഗണേഷ് കുമാര്‍

പത്തനംതിട്ട| Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (18:27 IST)
തിരുവനന്തപുരം സിഇടി കോളെജിലുണ്ടായ പ്രശ്‌നങ്ങള്‍ക്കും, ക്യാംപസുകളില്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ക്കും കാരണം പ്രേമം സിനിമയാണെന്ന ഡിജിപിയുടെ വാദം തെറ്റാണെന്ന് ഗണേഷ് കുമാര്‍.
ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗണേശ് കുമാര്‍.

പ്രേമം സിനിമ കാണാന്‍ കൊള്ളാവുന്നതായതു കൊണ്ടും, അതിലെ ഗാനങ്ങള്‍ ഹിറ്റായതുകൊണ്ടും യുവാക്കള്‍ ഏറ്റെടുത്തു. അല്ലാതെ അവര്‍ പ്രേമം കണ്ടതുകൊണ്ടു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ന്യുജനറേഷന്‍ സിനിമക്കാര്‍ മോഷണങ്ങള്‍ക്കു പിന്നാലെയാണെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.

സിഇടി എഞ്ചിനീയറിംഗ് കോളെജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് പ്രചോദനമായത് അടുത്തിറങ്ങിയ സിനിമകളെന്ന് ഡിജിപി ടിപി സെന്‍കുമാര്‍ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :