തന്നെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് പി സി ജോര്‍ജ്

തിരുവനന്തപുരം| Last Updated: വ്യാഴം, 9 ജൂലൈ 2015 (14:45 IST)
നിയമസഭയില്‍ സംസാരിക്കാന്‍ തന്നെ അനുവദിക്കണമെന്ന്
ആവശ്യപ്പെട്ടു പി.സി. ജോര്‍ജ് സ്പീക്കര്‍ക്ക് കത്തയച്ചു. ബജറ്റ് ചര്‍ച്ചയില്‍ തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ ആവലാതികള്‍ അവതരിപ്പിക്കാന്‍ തനിക്ക് സമയം അനുവദിക്കണമെന്നാണ് ജോര്‍ജിന്റെ ആവശ്യം.

സഭയിലെ 140 അംഗങ്ങള്‍ക്കാണ് സമയം അനുവദിച്ചിട്ടുള്ളതെന്ന് ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. ബജറ്റ് ചര്‍ച്ചയില്‍ അതത് നിയോജകമണ്ഡലത്തിന്റെ ആവശ്യങ്ങളും ആവലാതികളും സഭയില്‍ ഉന്നയിക്കാന്‍ എം.എല്‍.എമാര്‍ക്ക് ലഭിക്കുന്ന അവസരം നിയമപരമായി പരിരക്ഷിക്കപ്പെട്ടിട്ടുള്ളതാണെന്നും കത്തില്‍ ജോര്‍ജ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :