തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 6 ജൂലൈ 2015 (10:13 IST)
ശക്തമായ നടപടികളിലൂടെ
കാട്ടാനവേട്ട തുടരുന്നത് തടയുമെന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആനവേട്ട തടയുന്നതിനായി അയല്‍ സംസ്ഥാനങ്ങളിലെ വനം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കും. യോഗത്തില്‍ കാട്ടാനവേട്ട തടയുന്നതിനും, ആനകളെ വേട്ടയാടുന്നവരെ പ്രതിരോധിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വനംമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
ഓഗസ്റ് ആദ്യവാരമായിരിക്കും അയല്‍ സംസ്ഥാനങ്ങളിലെ വനം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരുന്നത്. കേരളത്തിലെ വനങ്ങളിലെ ആനവേട്ടക്കെതിരേ ശക്തമായ നടപടിയെടുക്കും. ഈ കാര്യത്തില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്‌ചയും ചെയ്യാന്‍ ഉദ്ദ്യോശിക്കുന്നില്ല. കാട്ടാനവേട്ട നടത്തുന്നവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുമെന്നും തിരുവഞ്ചൂര്‍ നിയമസഭയെ അറിയിച്ചു.