കൊച്ചി|
JOYS JOY|
Last Modified വെള്ളി, 11 ഡിസംബര്‍ 2015 (10:19 IST)
സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാജി വെച്ച തന്നെ എം എല്‍ എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ സ്പീക്കറുടെ നടപടിക്കെതിരെ ആണ് പി സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്.
വ്യാഴാഴ്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് എതിർ കക്ഷികളായ സ്പീക്കർ എൻ
ശക്തൻ, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ എന്നിവർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് അയക്കാൻ ഉത്തരവിട്ടിരുന്നു.
എന്നാൽ, സ്പീക്കർക്ക് നോട്ടീസ് നൽകുന്നതിലെ നിയമപ്രശ്നങ്ങൾ ഉയർന്നതിനെ തുടർന്ന് നോട്ടീസ് അയക്കാനുള്ള ഉത്തരവ് തൽക്കാലം തടഞ്ഞിരുന്നു. അഡ്വക്കറ്റ് ജനറലിന്റെ നിലപാടു കൂടി ആരാഞ്ഞശേഷം നടപടിയെടുക്കാൻ മാറ്റുകയും ചെയ്തു.
തുടർന്നാണ് കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റിയത്.