ഗണേശ് കുമാറിന്റെ ആരോപണങ്ങള്‍ ഗൗരവമേറിയ കാര്യമാണെന്ന്‍ പിണറായി

കൊച്ചി| Last Modified ബുധന്‍, 10 ഡിസം‌ബര്‍ 2014 (11:50 IST)
കെ.ബി.ഗണേശ് കുമാറിന്റെ ആരോപണങ്ങള്‍ ഗൗരവമേറിയ കാര്യമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസിനെതിരെ ഗണേശ് കുമാര്‍ ഉന്നയിച്ച ആരോപണങ്ങളെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പിണറായി. ഇപ്പോള്‍ ഉന്നയിച്ചതിനേക്കാള്‍ ഗുരുതരമായ ആരോപണങ്ങള്‍ തന്റെ കൈയിലുണ്ടെന്നാണ് ഗണേശ് പറഞ്ഞതെന്നും അത് എന്താണെന്ന് പുറത്ത് കൊണ്ടു വരേണ്ടത് ആവശ്യമാണെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.

യു ഡി എഫിലെ തന്നെ നേതാവും മുന്‍ മന്ത്രിയുമാണ് അഴിമതി ആരോപണം ഉന്നയിച്ചിട്ടുള്ളതെന്നുള്ളത് ഗൗരവമേറിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :