റെയ്ഡിനേക്കുറിച്ച് അറിയിക്കാമായിരുന്നു: ഇബ്രാഹിംകുഞ്ഞ്

ഇബ്രാഹിം കുഞ്ഞ്, ചെന്നിത്തല, ടിഒ സൂരജ്
തിരുവനന്തപുരം| VISHNU.NL| Last Modified വെള്ളി, 21 നവം‌ബര്‍ 2014 (16:21 IST)
ടി ഒ സൂരജ് വിഷയത്തില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയേ വിമര്‍ശിച്ചു കൊണ്ട് പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്. പൊതുമരാമത്ത് ഓഫീസില്‍ റെയ്ഡ് നടത്തുന്ന കാര്യം തന്നെ അറിയിക്കാമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മനോരമ ചാനലിന്റെ നേരേ ചൊവ്വെ പരിപാടിയിലാണ് ഇബ്രാഹിം കുഞ്ഞ് റെയ്ഡ് വിഷയത്തോട് പ്രതികരിച്ചത്.

റെയ്ഡ് നടത്തുന്ന കാര്യം സാമാന്യ മര്യാദയ്ക്ക് അറിയിക്കാമായിരുന്നു. നേരത്തെ കെപിസിസി പ്രസിഡന്റായി ഇരുന്ന സമയത്ത് സഹകരണ വകുപ്പില്‍ റെയ്ഡ് നടത്തിയപ്പോള്‍ സഹകരണ വകുപ്പ് മന്ത്രിയായ വി‌എന്‍ ബാലകൃഷ്ണനെ അറിയിക്കാമായിരുന്നു എന്നാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ആഭ്യന്തര മന്ത്രിയായതിനാലാവാം മുന്‍ നിലപാടില്‍ നിന്ന് മാറിയിതെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :