വനിത സൂപ്രണ്ടിന്റെ കരച്ചിലിന് മുന്‍പില്‍ പിസി അലിഞ്ഞുപോയി

മുണ്ടക്കയം| Last Modified വ്യാഴം, 14 മെയ് 2015 (14:07 IST)
താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല എന്ന പരാതി ഉയര്‍ന്നതിനെ വിവരങ്ങള്‍ അ്വഷിക്കാത്തിനെത്തിയ പിസി ജോര്‍ജ് എംഎല്‍എയ്ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു വനിതാ സൂപ്രണ്ട്. മുണ്ടക്കയം ഗവണ്‍മെന്‍റ് ആശുപത്രിയിലാണ് സംഭവം. പിസി സ്ഥലത്തെത്തിയപ്പോള്‍ ഡോക്ടറുമാരെ കാണാനുളളവരുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിനോട് ജോര്‍ജ് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് സൂപ്രണ്ട് പൊട്ടിക്കരഞ്ഞത്. സംഭവം കൈയ്യില്‍ നിന്ന് പോയെന്ന് മനസിലാക്കിയ പി സി സൂപ്രണ്ടിനെ സമാധാനിപ്പിച്ച് കരച്ചില്‍ നിര്‍ത്തുകയായിരുന്നു.

ദിവസേന 500 ഓളം രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ നിലവില്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ഒരാള്‍ അവധിയെടുത്താന്‍ പിന്നെ ചികിത്സിക്കാന്‍ ഒരു ഡോക്ടര്‍ മാത്രമാണ്. എന്നാല്‍ സൂപ്രണ്ടായിരുന്ന ഡോക്ടര്‍ നിര്‍മലയുടെ സേവനം മുണ്ടക്കയം ഗവണ്‍മെന്‍റ് ആശുപത്രിയില്‍ മുഴുവന്‍ സമയവും ലഭ്യമായിരുന്നു. ആശുപത്രിയുടെ ദയനീയവസ്ഥ ആരോഗ്യ വകുപ്പിന്‍റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് സന്ദര്‍ശനശേഷം പിസി ജോര്‍ജ് പറഞ്ഞു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :