തിരുവനന്തപുരം|
VISHNU N L|
Last Updated:
വെള്ളി, 24 ഏപ്രില്‍ 2015 (18:25 IST)
അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച അഴിമതി വിരുദ്ധരുടെ അപ്പോസ്തലനായി സ്വയം അവരോധിച്ച് കേരളാ കോണ്‍ഗ്രസ് നേതാവ് പി സി ജോര്‍ജിന്റെ കള്ളക്കളികള്‍ പുറത്ത്. ചീഫ് വിപ്പ് ആയിരുന്ന സമയത്ത് മുപ്പതു പഴ്സനല്‍ സ്റ്റാഫും അവര്‍ക്കായി 18 ലക്ഷവും ചിലവാക്കി ഖജനാവ് ധൂര്‍ത്തടിച്ച ജോര്‍ജിന്റെ സ്ഥാനത്ത് പുതിയതായി വന്ന് തോമസ് ഉണ്ണിയാടന് വേണ്ടി വര്‍ഷം ചെലവാക്കേണ്ടി വരിക വെറും ഒന്നര ലക്ഷം രൂപ മാത്രമാകും. ഫയലുകള്‍ പരിശോധിക്കേണ്ട പ്രത്യേക ജോലികളോ സ്വന്തമായി ഓഫിസോ ഇല്ലാത്ത ചീഫ് വിപ്പിനാണ് മന്ത്രിമാര്‍ക്ക് പോലിമില്ലാത്ത തരത്തില്‍ മുപ്പത് പഴ്സണല്‍ സ്റ്റ്സാഫുകളെ നിയമിച്ചിരുന്നത്.
ഉണ്ണിയാടന്‍ ചുമതലയേറ്റെടുത്തതിനു പിന്നാലെ ഈ മുപ്പത് പേരേയും പിരിച്ചുവിട്ടു. പകരം തനിക്ക് നാലുപേരെ മാത്രം നിയമിച്ചാല്‍ മതിയെന്നു പുതിയ ചീഫ് വിപ്പ് പൊതുഭരണ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു കത്തു നല്‍കിയിട്ടുണ്ട്.
എംബിഎക്കാരനായ ജോണ്‍ ജോസഫിനു പുറമെ സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയായി കെ. സന്തോഷ് കുമാരന്‍ തമ്പി, പിഎ ആയി ടി.പി. ജോജി, ഡ്രൈവറായി സി.ബി. മുജീബ് എന്നിവരെയാണ് ഉണ്ണിയാടന്‍ പഴ്സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നേരത്തെ
ജോര്‍ജിന്‍റെ പെഴ്സണല്‍ സ്റ്റാഫില്‍ പലരും ഈ ഓഫീസിലിരുന്ന് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറിങ്ങും എല്‍ ഐ സി ഏജന്‍സിയും സ്വന്തം നാട്ടില്‍ കച്ചവടങ്ങളുമായിരുന്നു നടത്തിയിരുന്നത്
എന്ന് ആരോപണങ്ങളുണ്ട്. ഇവര്‍ വെറുതെയിരുന്ന് വാങ്ങുന്ന ശമ്പളത്തിന്റെ ഇത്ര ശതമാനം കൃത്യമായി ഉന്നതനെ ഏല്‍പ്പിക്കണമെന്നായിരുന്നു വ്യവസ്ഥയെന്നും വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. പഴ്സണല്‍ സ്റ്റാഫുകള്‍ക്ക്
മാത്രമായി 12 ലക്ഷം രൂപയാണു സര്‍ക്കാര്‍ ചെലവഴിച്ചിരുന്നത്. യാത്രാബത്തയും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കണക്കാക്കുമ്പോള്‍ 18 ലക്ഷത്തിനു മുകളില്‍ വരും ചിലവ് . ചീഫ് വിപ്പിന്‍റെ ശമ്പളവും യാത്രയും ചിലവും വേറെ. ഈ ദൂര്‍ത്തിനാണ് ഉണ്ണിയാടന്ന് അറുതിവരുത്തിയിരിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.