കേരളാ കോണ്‍ഗ്രസ് (എം) പിരിച്ചു വിടണം: പിസി ജോര്‍ജ്

  പിസി ജോര്‍ജ് , ഗവ ചീഫ് വിപ്പ്  , കേരളാ കോണ്‍ഗ്രസ്
നെടുങ്കണ്ടം| jibin| Last Modified ശനി, 23 ഓഗസ്റ്റ് 2014 (15:06 IST)
ഇടുക്കിയിലെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളാ കോണ്‍ഗ്രസ് (എം) പിരിച്ചു വിടുന്നതായിരിക്കും നല്ലതെന്ന് ഗവ ചീഫ് വിപ്പ് പിസി ജോര്‍ജ്.

ഇടുക്കിയിലെ കര്‍ഷകര്‍ക്ക് പട്ടയം സമയ ബന്ധിതമായി നല്‍കണം. ഈ കാര്യത്തില്‍ വ്യക്തമായി ഉത്തരം പറയാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. കര്‍ഷകര്‍ക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് നെടുങ്കണ്ടത്ത് കേരളാ കോണ്‍ഗ്രസ്(എം)നടത്തിയ പട്ടയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :