'കാണിച്ചുതരാം ഞാന്‍'; പിണറായി വിജയനെ ജയിലില്‍ കിടത്തുമെന്ന് പി.സി.ജോര്‍ജ്ജിന്റെ ഭീഷണി

രേണുക വേണു| Last Modified ബുധന്‍, 8 ജൂണ്‍ 2022 (14:49 IST)

മുഖ്യമന്ത്രി പിണറായി വിജയനെ ജയിലില്‍ കിടത്തുമെന്ന ഭീഷണിയുമായി പി.സി.ജോര്‍ജ്ജ്. തന്നെ ഒരു ദിവസം ജയിലില്‍ കിടത്തിയതിനു പകരമായി പിണറായി വിജയനെ ജയിലില്‍ കിടത്തുമെന്നാണ് ജോര്‍ജ്ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

' ഒരു ദിവസം ജയിലില്‍ പിണറായി വിജയന്‍ എന്നെ കിടത്തിയെങ്കില്‍, പിണറായി വിജയാ...നിങ്ങള്‍ 14 ദിവസം കിടന്നാലും അതിനു പരിഹാരമാകില്ല. കാണിച്ചുതരാം ഞാന്‍. നിരപരാധിയായ എന്നെ ഒരു ദിവസം നിങ്ങള്‍ സബ് ജയിലില്‍ കൊണ്ടിട്ട് പീഡിപ്പിച്ചെങ്കില്‍, പീഡിപ്പിച്ചില്ല കേട്ടോ..പീഡനമാണ് ചെയ്തത്. നിങ്ങള്‍ 14 ദിവസം കിടന്നാലും തീരില്ല. ഞാന്‍ കാണിച്ചുതരാം,' ജോര്‍ജ്ജ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :