Last Updated:
ചൊവ്വ, 21 ജൂലൈ 2015 (16:21 IST)
യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഉസൈന്‍ ബോള്‍ട്ട് സ്ഥാപിച്ച
റെക്കോര്‍ഡ് മറികടന്ന് ജപ്പാന്റെ യുവ സ്പ്രിന്റര്‍ അബ്ദുള്‍ ഹക്കീം സാനി ബ്രൗണ്‍. ലോക യൂത്ത് ചാംപ്യന്‍ഷിപ്പിന്റെ 200 മീറ്റര്‍ ഓട്ടമത്സരം 20.34 സെക്കന്റില്‍ പൂര്‍ത്തിയാക്കിയാണ് അബ്ദുള്‍ ഹക്കീം റെക്കോര്‍ഡിനുടമയായത്.
2003ല്‍ കാനഡയില്‍ നടന്ന ലോക യൂത്ത് മീറ്റില്‍ 20.40 സെക്കന്‍ഡിലാണ് ബോള്‍ട്ട് 200 മീറ്ററില്‍ റെക്കോര്‍ഡ് സൃഷിടിച്ചത്. ബുധനാഴ്ച 100 മീറ്ററിലും ഒന്നാമതെത്തിയ ബ്രൗണ്‍ ഇതോടെ മീറ്റില്‍ സ്പ്രിന്റ് ഡബിള്‍ തികച്ചു. 10.28 സെക്കന്‍ഡിലാണ് ബ്രൗണ്‍ 100 മീറ്റര്‍ ഓടിയത്.