മലപ്പുറം|
Last Updated:
വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (16:16 IST)
തിരുവോണ നാളില്‍ സദ്യ വിഭവങ്ങള്‍ സമൃദ്ധിയുടെ ഓണാളുകള്‍ക്ക് മധുരം പകരാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍
പായസമേള ഒരുക്കുന്നു. പാലടപ്രഥമന്‍, പഞ്ചസാര പായസം, ഗോതമ്പ് പായസം, പരിപ്പ് പ്രഥമന്‍, പഴ പ്രഥമന്‍, കാരറ്റ് പായസം, പാൈപ്പിള്‍ പായസം, അരവണ പായസം, കടലപരിപ്പ് പായസം എന്നിവ കോട്ടക്കുന്ന് ഡി.റ്റി.പി.സി ഹാളില്‍ സെപ്റ്റംബര്‍ അഞ്ച് മുതല്‍ ആറ് വരെയുള്ള മേളയില്‍ ലഭിക്കും.
സെപ്റ്റംബര്‍ അഞ്ചിനു വൈകീട്ട് നാലു മണിക്ക് പായസത്തിന്റെ പാചക രീതി മസ്സിലാക്കാനും അവസരമുണ്ടാവും. അര ലിറ്റര്‍, ഒരു ലിറ്റര്‍ പായ്ക്കറ്റുകളിലും ആവശ്യാനുസരണം അളന്നും പായസങ്ങള്‍ വാങ്ങാം. ശര്‍ക്കര ഉപ്പേരി, വറുത്തുപ്പേരി, നാരങ്ങാക്കറി, നെല്ലിക്കാക്കറി, കടുക് മാങ്ങ, മുളകാപച്ചടി, പുളിയിഞ്ചി, കാളന്‍ തുടങ്ങിയവയും തൂക്കി വാങ്ങാം. പി.എസ്.ജി കാറ്ററിങിന്റെ സഹകരണത്തോടെയാണ് മേള ടത്തുന്നത്.
രാവിലെ 10 മുതല്‍ വൈകീട്ട് ആറ് വരെയാണ് മേള. തിരുവോണ ദിനമായ സെപ്റ്റംബര്‍ ഏഴിനു രാവിലെ എട്ട് മുതല്‍ മുതല്‍ 11.30 വരെ മൂന്ന് തരം പായസങ്ങള്‍ ഉള്‍പ്പെടെയുള്ള ഓണ സദ്യയുടെ 23 വിഭവങ്ങള്‍ മേളയില്‍ ലഭിക്കും. കാല്‍ കിലോ, അരക്കിലോ, ഒരു കിലോ പാക്കറ്റുകളിലാണ് വിഭവങ്ങള്‍ ലഭിക്കുക.
മേള സെപ്റ്റംബര്‍ അഞ്ചിനു രാവിലെ 10ന് പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടം ചെയ്യും. തിരുവോണ നാളില്‍ ടൂറിസം മന്ത്രി എ.പി അില്‍കുമാറും കുടുംബവും മേള സന്ദര്‍ശിക്കും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.