തിരുവനന്തപുരം|
VISHNU.NL|
Last Modified വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (16:01 IST)
സംസ്ഥാനത്ത് വ്യാജ അരിഷ്ടത്തിന്റെ നിര്‍മ്മാണവും വില്പനയും തടയുന്നതിന് ആയുര്‍വേദ ഡ്രഗ്‌സ് കണ്ട്രോള്‍ വിഭാഗം സംസ്ഥാനവ്യാപകമായി റെയ്ഡുകള്‍ ആരംഭിച്ചു. ആരോഗ്യ മന്ത്രി വിഎസ് ശിവകുമാറിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണിത്. എട്ട് ഔഷധ നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു. ബാറുകള്‍ അടച്ചതിനെത്തുടര്‍ന്ന് വ്യാജ അരിഷ്ടത്തിന്റെ നിര്‍മ്മാണവും വിപണനവും വര്‍ധിക്കുന്നതായുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡുകള്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
ഓണക്കാലത്ത് വ്യാജ അരിഷ്ടത്തിന്റെ ഉപയോഗം കൂടാനുള്ള സാധ്യതയും കണക്കിലെടുത്തു. ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്ട്രോളറുടെ (ആയുര്‍വേദം) നേതൃത്വത്തില്‍ നടത്തിയ റെയ്ഡുകളില്‍ ആറ്റിങ്ങലിലെ ജബ്ബാര്‍ സഞ്ജീവി ആയുര്‍വേദ വൈദ്യശാലയുടെ ലൈസന്‍സ് റദ്ദു ചെയ്തു, കൊല്ലം മൈനാഗപ്പള്ളിയിലെ ജയലക്ഷ്മി ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ലൈസന്‍സ് 6 മാസത്തേക്ക് സസ്‌പെന്റ് ചെയ്തു.
കൊല്ലം ഉമയനല്ലൂര്‍ കെ. എം. ആയുര്‍വേദിക്‌സ്, വൃത്തിഹീനമായ സാഹചര്യത്തില്‍ നിര്‍മ്മിച്ച് സൂക്ഷിച്ച അരിഷ്ടാസവങ്ങളുടെ വില്പന നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. കൊല്ലം കുന്നിക്കോട് ആയുര്‍ ജ്യോതിസ് ഹെര്‍ബല്‍സിന്റെ അരിഷ്ടാസവ നിര്‍മ്മാണ ലൈസന്‍സ് റദ്ദാക്കി, ഇരിങ്ങാലക്കുട ഔഷധ ചന്ദ്രിക റിസര്‍ച്ച് സെന്ററിനും ബാലരാമപുരം മെഡിഗാഡ് ഫാര്‍മസ്യൂട്ടിക്കല്‍സിനും, കൊല്ലം പേരയം ആലപ്പാട്ട് ഫാര്‍മസിക്കും കാരണം കാണിക്കല്‍ നോട്ടീസുകള്‍ നല്‍കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.