ഡല്‍ഹിയില്‍ കുറച്ച് സംഘികള്‍ അധികാരത്തിലുളളതിന്റെ പളപളപ്പിലാണ് കേരളത്തിലെ ബിജെപി: സക്കറിയ

ഡല്‍ഹിയില്‍ കുറച്ച് സംഘികള്‍ അധികാരത്തിലുളളതിന്റെ ധാര്‍ഷ്ട്യമാണോ കേരളത്തിലെ ബിജെപിക്കെന്ന് സക്കറിയ

Adoor Gopalakrishnan,  Sangh Parivar, Paul Zacharia, MT Vasudevan Nair, Kamal കൊച്ചി, സക്കറിയ, അടൂര്‍ ഗോപാലകൃഷ്ണന്‍, എം ടി വാസുദേവന്‍ നായര്‍, കമല്‍
കൊച്ചി| സജിത്ത്| Last Modified ബുധന്‍, 18 ജനുവരി 2017 (09:11 IST)
കേരളത്തിലെ സംഘ്പരിവാറിനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ സക്കറിയയും അടൂര്‍ ഗോപാലകൃഷ്ണനും. ഡല്‍ഹിയില്‍ കുറച്ച് സംഘികള്‍ അധികാരത്തിലുള്ളതിന്റെ പളപളപ്പിലാണോ കേരളത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ നെഗളിക്കുന്നതെന്ന് ചോദിച്ചു. രാജ്യം ഫാസിസ്റ്റ് അടിയന്തരാവസ്ഥയിലേക്കാണോ നീങ്ങുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതോ അവര്‍ക്ക് ആത്മഹത്യ പ്രവണത കടന്നുകൂടിയതാണോ എന്നും അദ്ദേഹം ചോദിച്ചു.

സംവിധായകന്‍ കമല്‍ രാജ്യം വിട്ടുപോകണമെന്ന് പറയാന്‍ ബിജെപിക്ക് ആരാണ് അധികാരം നല്‍കിയത്. കമല്‍ വര്‍ഗീയവാദിയാണെന്ന് പറയുന്നത് കേരളത്തിന് അപമാനവും വലിയ പാതകവും അപവാദവുമാണ്. ദേശസ്‌നേഹവും ദേശീയപതാകയും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കുത്തകാവകാശമല്ല. മുന്നൊരുക്കമില്ലാതെയുള്ള നോട്ടുനിരോധനം ജനങ്ങളെ വളരെയേറെ ബുദ്ധിമുട്ടിച്ചുവെന്നത് യാഥാര്‍ഥ്യമാണെന്ന് ഫാസിസ്റ്റ് വിരുദ്ധ സാംസ്‌കാരിക കൂട്ടായ്മയില്‍ ഉദ്ഘാടനം പ്രസംഗം നടത്തിയ അടുര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :