കോട്ടയം|
jibin|
Last Modified വെള്ളി, 6 ഫെബ്രുവരി 2015 (12:06 IST)
വിവാദമായ പാറ്റൂർ ഭൂമിയിടപാടിൽ മുൻ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണിന് പങ്കുണ്ടെന്ന് കരുതുന്നതായി സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. അദ്ദേഹം സത്യസന്ധനായിരുന്നെങ്കിൽ ഇതും സംബന്ധിച്ച കാര്യങ്ങൾ നേരത്തെ തന്നെ തുറന്നു പറയണമായിരുന്നെന്നും ചീഫ് വിപ്പ് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള ഉന്നതരുടെ പേരടങ്ങുന്ന പാറ്റൂര്‍ ഭൂമി കയ്യേറ്റ കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച പുതിയ അന്വേഷണ റിപ്പോര്‍ട്ട്
ലോകായുക്ത ഇന്ന്പരിഗണിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ചീഫ് സെക്രട്ടറി ഭരത്ഭൂഷണ്‍ എന്നിവരുടെ പേരടങ്ങുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് വിജിലന്‍സ് എഡിജിപി ലോകായുക്തയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.
ബാര്‍ കോഴ ആരോപണത്തില്‍ കുടുങ്ങിയ ധനമന്ത്രി കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ ചോരപ്പുഴ ഒഴുക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയ സാഹചര്യത്തില്‍ ആ ചോരപ്പുഴ നീന്തിക്കടക്കാനുള്ള ശേഷി തനിക്കില്ലെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. ബജറ്റ് അവതരിപ്പിക്കണോ വേണ്ടയോ എന്ന് മാണി സാറിന് തീരുമാനിക്കാം. അദ്ദേഹം എന്ത് തീരുമാനം എടുത്താലും താനും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയും ഉറച്ച പിന്തുണ നല്‍കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.