തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (18:15 IST)
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ വഴിതെറ്റിക്കുന്നത് ചില വയറ്റിപ്പിഴപ്പ് അഭിഭാഷകരാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. പാമോലീന്‍ കേസില്‍ വിഎസിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായ സാഹചര്യത്തിലാണ് ചീഫ് വിപ്പ് രംഗത്ത് വന്നത്.
വിഎസ് അച്യുതാനന്ദന്‍ ശരിയായ കാര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണം. അദ്ദേഹത്തെ പല കാര്യങ്ങളിലേക്കും നയിക്കുന്നതും വഴിതെറ്റിക്കുന്നതും ചില വയറ്റിപ്പിഴപ്പ് അഭിഭാഷകരാണെന്നും പിസി ജോര്‍ജ് പറഞ്ഞു. വിഎസ് അച്യുതാനന്ദന്‍
സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതോടെ യുഡിഎഫ് നേതാക്കള്‍ കോടതി നിലപാടിനെ പിന്തുണച്ചും, വിഎസിനെ എതിര്‍ത്തും രംഗത്ത് എത്തിയിരുന്നു.
പാമോലീന്‍ കേസില്‍ അച്യുതാനന്ദന്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന കോടതി നിരീക്ഷണത്തിലൂടെ കോടതിക്ക് ഇപ്പോഴെങ്കിലും സത്യം മനസിലായതില്‍ സന്തോഷമുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം വിഎസ് അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ആവശ്യപ്പെട്ടു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.