1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. police , arrest , utherpradesh , boy

മനുഷ്യ വിസര്‍ജ്യം കഴിപ്പിക്കാന്‍ ശ്രമം; മര്‍ദ്ദനമേറ്റ യുവാവ് ആശുപത്രിയില്‍

ദളിത് യുവാവിന് മര്‍ദ്ദനം
യുപിയില്‍ ദളിത് യുവാവിനെ മനുഷ്യ വിസര്‍ജ്യം ഭക്ഷിക്കാന്‍ നിര്‍ബന്ധിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ഇരുപത്തി നാലുകാരനായ യുവാവിനെ മോഷ്ടാവെന്ന് മുദ്രകുത്തി മൂന്നു പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കോട്ട്വാല പൊലീസ് സ്റേഷന്‍ പരിധിയിലുള്ള ബാര്‍ക്കലി ജില്ലയിലായിരുന്നു സംഭവം നടന്നത്.

മോഷ്ടാവെന്ന് ആരോപിച്ച് പിടികൂടിയ യുവാവിനെ ത്യാഗി വിഭാഗത്തില്‍പ്പെടുന്ന മൂന്നു പേര്‍ ചേര്‍ന്ന് മനുഷ്യ വിസര്‍ജ്യം ഭക്ഷിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എതിര്‍ത്ത യുവാവിനെ മൂവര്‍ സംഘം മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. അവശനായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കേസെടുത്തതായും രണ്ടു പേരെ അറസ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.
About Writer
jibin
അടുത്ത ലേഖനം
ഇന്ത്യയുടെ പേര് മാറ്റണോ? സുപ്രീം കോടതിക്ക് സംശയം, മൌനം സമ്മതമാക്കി കേന്ദ്രസര്‍ക്കാര്‍