ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ പാത്രത്തില്‍ വെള്ളം; പാത്രം തിരികെ കൊടുക്കുമ്പോള്‍ അടച്ച പണം തിരികെ നല്‍കും

ശ്രീനു എസ്| Last Updated: തിങ്കള്‍, 16 നവം‌ബര്‍ 2020 (17:34 IST)
ഇത്തവണ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് കുടിവെള്ള വിതരണത്തിനുള്ള പ്രത്യേക സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഓഷധ ജലമാണ് വിതരണം നടത്തുക. പമ്പ ഗണപതി കോവിലിനടുത്താണ് കൗണ്ടര്‍ സ്ഥാപിച്ചിട്ടുള്ളത്. ഒരു ലിറ്റര്‍ വെള്ളം കൊള്ളുന്ന സ്റ്റെയിന്‍ലസ് സ്റ്റീല്‍ പാത്രത്തിലാണ് ജലം വിതരണം ചെയ്യുന്നത്. ഇതിനായി 200 രൂപ ഡെപ്പോസിറ്റ് ചെയ്യണം. ദര്‍ശനം പൂര്‍ത്തിയാക്കി തിരികെ പമ്പയിലെത്തി പാത്രം തിരികെ നല്‍കുമ്പോള്‍ ഡെപ്പോസിറ്റ് തുക തിരികെ നല്‍കും. ചരല്‍മേട്, ജ്യോതി നഗര്‍, മാളികപ്പുറം എന്നിവിടങ്ങളില്‍ വെള്ളം നിറയ്ക്കുന്നതിനുള്ള സൗകര്യമുണ്ട്.

സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. സന്നിധാനത്ത് എത്തുമ്പോള്‍ മുതല്‍ വലിയ നടപ്പന്തല്‍, ലോവര്‍ തിരുമുറ്റം, അപ്പര്‍ തിരുമുറ്റം, മാളികപ്പുറം, പ്രസാദം കൗണ്ടറുകള്‍, അന്നദാന മണ്ഡപം എന്നിവിടങ്ങളില്‍ ഭക്തര്‍ക്ക് സാമൂഹിക അകലം പാലിച്ച് നില്‍ക്കുന്നതിനുള്ള മാര്‍ക്കിംഗ് നടത്തിയിട്ടുണ്ട്. അണു നശീകരണത്തിന്റെ ഭാഗമായി വലിയ നടപ്പന്തലിന്റെ തുടക്കത്തില്‍ ശുദ്ധജലം ഉപയോഗിച്ച് കാല്‍ കഴുകുന്നതിനുള്ള സംവിധാനവും ശേഷം സാനിറ്റെസര്‍ ഉപയോഗിച്ച് ശുചിയാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :