കൊല്ലത്ത് കൈകഴുകാന്‍ വെള്ളം എടുത്തുകൊടുക്കാത്തതിന് മാതാവിന്റെ കൈ അടിച്ചൊടിച്ചു; മകന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 22 ജൂണ്‍ 2024 (16:25 IST)
കൊല്ലത്ത് കൈകഴുകാന്‍ വെള്ളം എടുത്തുകൊടുക്കാത്തതിന് മാതാവിന്റെ കൈ അടിച്ചൊടിച്ച മകന്‍ അറസ്റ്റില്‍. കടയ്ക്കലില്‍ നാസറുദ്ദീനാണ് അറസ്റ്റിലായത്. കടക്കല്‍ പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. മാതാവ് കുലുസം ബീവിയുടെ(67) ഇടത് കൈ ആണ് ഇയാള്‍ അടിച്ചൊടിച്ചത്. വിറകു കഷണം കൊണ്ടായിരുന്നു ആക്രമണം.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വൃദ്ധയെ രക്ഷപ്പെടുത്തി ആശുപത്രയിലെത്തിച്ചത്. സംഭവത്തില്‍ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :