തമിഴ്നാട്ടില്‍ 105 കിലോ കഞ്ചാവ് പിടിച്ച സംഭവത്തില്‍ മുഖ്യ പ്രതി അടുര്‍ സ്വദേശി അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 13 ഒക്‌ടോബര്‍ 2023 (10:33 IST)
തമിഴ്നാട്ടില്‍ 105 കിലോ കഞ്ചാവ് പിടിച്ച സംഭവത്തില്‍ മുഖ്യ പ്രതി അടുര്‍ സ്വദേശി അറസ്റ്റില്‍. അടൂര്‍ പറക്കോട് ലത്തീഫ് മന്‍സിലില്‍ അജ്മലിയാണ് അറസ്റ്റിലായത്. ഒക്ടോബര്‍ ഏഴിന് കൊല്ലം-തിരുമംഗലം പാതയിലെ തെങ്കാശി ശിവഗിരി ചെക്ക്പോസ്റ്റില്‍ നിന്നാണ് 105 കിലോ കഞ്ചാവ് തമിഴ്നാട് പോലീസ് കണ്ടെത്തിയത്.

അടൂര്‍ പോലീസും തമിഴ്നാട് പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവര്‍ തമിഴ്നാട് സ്വദേശിയായ പുളിയങ്കുടി കര്‍പ്പഗവീഥി സ്ട്രീറ്റില്‍ മുരുഗാനന്ദം, എറണാകുളം സ്വദേശി ബഷീര്‍ എന്നിവരെ അന്ന് തന്നെ പോലീസ് പിടികൂടിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അജ്മലുമായുള്ള ബന്ധം കണ്ടെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :