സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 19 ജനുവരി 2023 (12:01 IST)
പൊതുസ്ഥലത്ത് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ സിപിഎം കൗണ്‍സിലര്‍ അറസ്റ്റില്‍.
പത്തനംതിട്ട കൗണ്‍സിലര്‍ വിആര്‍ ജോണ്‍സനാണ് അറസ്റ്റിലായത്. എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയില്‍ ആറംഗ സംഘത്തോടപ്പം കാര്‍ നിര്‍ത്തി മദ്യപിക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്ത നാട്ടുകാരുമായി ഇവര്‍ വഴക്കുണ്ടാക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റുചെയ്തു.