മാനസിക ഐക്യമില്ല ? തുടരെ പരാജയപ്പെട്ട് കോഹ്‌ലി-രോഹിത് കൂട്ടുകെട്ട്

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 15 ഫെബ്രുവരി 2021 (11:29 IST)
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളാണ് വിരാട് കോഹ്‌ലിയും, രോഹിത് ശർമ്മയും. ബൗളർമാർ ഭയപ്പെടുന്ന ബാറ്റ്സ്‌മാൻമാർ. പക്ഷേ ഈ സൂപ്പർ താരങ്ങളുടെ കൂട്ടുകെട്ട് തുടരെ പരാജയപ്പെടുന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ സൂപ്പർ താരങ്ങളുടെ കൂട്ടികെട്ടിൽ ഇന്ത്യൻ ആരാധകർ വലിയ പ്രതീക്ഷ അർപ്പിച്ചിരുന്നു. എന്നാൽ രണ്ട് ഇന്നിങ്സുകളിലും ഈ കൂട്ടുകെട്ട് ദയനീയ പരാജയമായി മാറി. ഇതാണ് ഇപ്പോഴത്തെ ചർച്ചയ്ക്ക് കാരണം. ആദ്യ ഇന്നിങ്സിൽ ആറു ബൊളുകൾ മാത്രം നേരിട്ട് ഒരു റണാണ് കോഹ്‌ലി രോഹിത് സഖ്യം നേടിയത്.

രണ്ടാം ഇന്നിങ്സിൽ 13 പന്തുകൾ നേരിട്ടു എങ്കിലും ഒരു റണുപോലും ഈ സൂപ്പർ സഖ്യത്തിൽനിന്നും ഉണ്ടായില്ല. ഇതിന് കാരണം എന്താണ് എന്നാണ് ആരാധകർ ചോദിയ്ക്കുന്നത്. ഇരു താരങ്ങളും തമ്മിൽ മാനസിക ഐക്യമില്ല എന്ന വാദം ആരാധകർക്കിടയിൽ ശക്തിപ്പെടുകയാണ്. ഇത് കമന്റുകളുടെയും ട്രോളുകളുടെയും അഭിപ്രായങ്ങളുടെയെല്ലാം രൂപത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിയ്ക്കുന്നുണ്ട്. 'ഇരുവരുംതമ്മിൽ പ്രശ്നങ്ങൾ ഉണ്ട്', 'ഒരുമിച്ച് ബാറ്റ് ചെയ്യാൻ അവർ ആഗ്രഹിയ്ക്കുന്നില്ല' എന്നിങ്ങനെ പോകുന്നു ആരാധകരുടെ നിരീക്ഷണങ്ങൾ. ഇരുവർക്കുമിടയിൽ ശീതസമരം നിലനിൽക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകളുമുണ്ട്. കളിയെ ബാധിയ്ക്കുന്ന രീതിയിലേയ്ക്ക് ഇരുവർക്കിമിടയിൽ അകലം വർധിച്ചോ എന്നതാണ് ഇപ്പോൾ ഇന്ത്യൻ ആരാധകരുടെ സംശയം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :