അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 49 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്; 6684 പേര്‍ക്ക് രോഗമുക്തി
- അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ഉണ്ടയില്ലാ വെടിയുമായി തോമസ് ഐസക്ക്: രമേശ് ചെന്നിത്തല
- ഒറ്റരാത്രികൊണ്ട് സ്ഥാനാര്‍ഥി എതിര് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി
- ഇനി പാമ്പിനെ കണ്ടാല്‍ കയറി പിടിക്കാനൊന്നും പോകണ്ട; സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
പുണ്യം പൂങ്കാവനം പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച സന്നിധാനത്ത് നടക്കും
പുണ്യം പൂങ്കാവനം പദ്ധതിയുടെ ഇക്കൊല്ലത്തെ പ്രവര്‍ത്തന ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.30ന് ശബരിമല സന്നിധാനത്ത് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് രാജീവര് നിര്‍വ്വഹിക്കും. പുണ്യം പൂങ്കാവനം പദ്ധതിയുടെ വെബ്‌സൈറ്റ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു ഉദ്ഘാടനം ചെയ്യും. നിരവധി വ്യക്തികള്‍ ഓണ്‍ലൈനായും നേരിട്ടും ചടങ്ങില്‍ പങ്കെടുക്കും.
സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഓണ്‍ലൈനില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും. ശബരിമല മേല്‍ശാന്തി ജയരാജ് നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി റെജികുമാര്‍ നമ്പൂതിരി, പദ്ധതിയുടെ സംസ്ഥാനതല നോഡല്‍ ഓഫീസര്‍ ഐജി പി വിജയന്‍, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം മനോജ്, തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറി ശാന്ത ഷീലാ നായര്‍, സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ബി കൃഷ്ണകുമാര്‍ എന്നിവരും വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അംബശങ്കര്‍ സ്വാമി, വൈദ്യനാഥന്‍ സ്വാമി, രവിചന്ദ്രന്‍ സ്വാമി (തമിഴ്‌നാട്), കൃഷ്ണപ്പ സ്വാമി, ശേഖര്‍ജി സ്വാമി (കര്‍ണാടക), രമണ റെഡ്ഢി (തെലങ്കാന), ലക്ഷ്മണ്‍ സ്വാമി (ആന്ധ്രപ്രദേശ്), ബാബു പണിക്കര്‍ എന്നിവര്‍ ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുക്കും.