Last Modified വ്യാഴം, 16 ജൂണ്‍ 2016 (14:50 IST)
ഒരു കഥയുമായി ഹനീഫ് അദേനി എന്ന ചെറുപ്പക്കാരന്‍ പൃഥ്വിരാജിനെ സമീപിക്കുന്നത് കുറച്ചുകാലം മുമ്പാണ്. കഥ ഇഷ്ടപ്പെട്ട പൃഥ്വി ഇതിലെ നായകനാകാന്‍ മമ്മൂട്ടിയാണ് യോജിച്ചതെന്ന് അഭിപ്രായം പറഞ്ഞു. അതുമാത്രമല്ല, താന്‍ ഈ സിനിമ നിര്‍മ്മിക്കാമെന്നും പൃഥ്വി വാക്കുകൊടുത്തു.
കഥ കേട്ട മമ്മൂട്ടിയും ചിത്രം ഈ വര്‍ഷം സെപ്റ്റംബറില്‍ തുടങ്ങാമെന്ന് അറിയിച്ചു. അങ്ങനെ ‘മൈ ഡാഡ് ഡേവിഡ്’ എന്ന സിനിമ സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് വാര്‍ത്ത വന്നു. എന്നാല്‍ കഴിഞ്ഞ ദിവസം, സിനിമയുടെ പൂര്‍ണമായ തിരക്കഥ വായിക്കണമെന്ന ആഗ്രഹം മമ്മൂട്ടി പ്രകടിപ്പിച്ചു.
ഹനീഫ് അദേനി സിനിമയുടെ പൂര്‍ണമായ തിരക്കഥ മമ്മൂട്ടിക്ക് നല്‍കി. തിരക്കഥ വായിച്ച മമ്മൂട്ടി ആകെ ത്രില്ലടിച്ചു. സെപ്റ്റംബര്‍ വരെയൊന്നും കാത്തിരിക്കേണ്ട, ഉടന്‍ ഈ സിനിമ ചെയ്യാമെന്ന് അറിയിച്ചു.
അങ്ങനെ മമ്മൂട്ടിയുടെ അടുത്ത പ്രൊജക്ടായി ‘മൈ ഡാഡ് ഡേവിഡ്’ മാറുകയാണ്. സിനിമയുടെ ടൈറ്റില്‍ മാറ്റാന്‍ സാധ്യതയുണ്ട്. ഒരു ഫാമിലി ത്രില്ലറാണ് ഈ ചിത്രം. താരങ്ങളെയും മറ്റ് സാങ്കേതിക വിദഗ്ധരെയും തീരുമാനിച്ചുവരുന്നു.
ജൂലൈയില്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും. മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രമായിരിക്കും ഈ സിനിമയുടെ ഒരു പ്രത്യേകത. തൃശൂര്‍, വാഗമണ്‍, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം നടക്കും.