1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Parvathy on contesting elections

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്

Parvathy Thiruvothu
താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് നടി പാര്‍വതി തിരുവോത്ത്. മത്സരിക്കുന്നതിനെ പറ്റി താനൊന്നും പറഞ്ഞിട്ടില്ലെന്നും ഇതേചൊല്ലി എന്നോട് ഒരു പാര്‍ട്ടിയും സമീപിച്ചിട്ടില്ലെന്നും പാര്‍വതി പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ നല്‍കാന്‍ നിങ്ങള്‍ക്ക് നാണമില്ലെയെന്നും ഒരു മാധ്യമത്തെ ടാഗ് ചെയ്ത് താരം പറഞ്ഞു.
 
കഴിഞ്ഞ ദിവസമാണ് പാര്‍വതി തിരുവോത്ത് നിയമസഭയില്‍ മത്സരിക്കുന്നെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നുതുടങ്ങിയത്. പാര്‍വതിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ യുവാക്കളുടെ പിന്തുണ ലഭിക്കുമെന്ന ഉദ്ദേശത്തോടെ ഇടതു മുന്നണി നീക്കം നടത്തുന്നതായുള്ള വാര്‍ത്തയാണ് വന്നിരുന്നത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കാപ്പന് കൈപ്പത്തി തരാം: കോൺഗ്രസിലേക്ക് ക്ഷണിച്ച് മുല്ലപ്പള്ളി