ബഹളത്തെ തുടർന്ന് ലോക്‌സഭ മിനിറ്റുകൾക്കകം നിർത്തി, ഏത് ചോദ്യവും നേരിടാൻ തയ്യാറെന്ന് പ്രധാനമന്ത്രി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 29 നവം‌ബര്‍ 2021 (12:50 IST)
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് പ്രതിഷേധങ്ങളോടെ തുടക്കം. ലോക്‌സഭ ചേര്‍ന്നയുടന്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലില്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ ഉച്ചവരെ സഭ നിര്‍ത്തിവെക്കുകയാണെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു.

പ്രതിപക്ഷം ഉന്നയിക്കുന്ന ഏതേ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ തന്റെ സര്‍ക്കാര്‍ തയ്യാറാണെന്ന് സമ്മേളനം തുടങ്ങുന്നതിന് മുൻപ് പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അതോടൊപ്പം എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാനും. പാര്‍ലമെന്റില്‍ ചോദ്യങ്ങളും സമാധാനവുമാണ് ആഗ്രഹിക്കുന്നത്. സർക്കാർ നയങ്ങൾക്കെതിരെ ശബ്‌ദമുയർന്നാലും അത് പാര്‍ലമെന്റിന്റേയും സ്പീക്കറുടെ കസേരയുടേയും അന്തസ്സ് ഉയര്‍ത്തിപിടിച്ചുകൊണ്ടുവേണം. യുവതലമുറയെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റം നാം നിലനിര്‍ത്തണം പ്രധാനമന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :