ഇവിടെ രാജവാഴ്‌ചയല്ല, ടിവിയിലൂടെ പ്രഖ്യാപിച്ചാൽ കർഷകർ വീട്ടിലേക്ക് മടങ്ങില്ല: രാജേഷ് ടിക്കായത്ത്

അഭിറാം മനോഹർ| Last Modified വെള്ളി, 19 നവം‌ബര്‍ 2021 (19:37 IST)
കാർഷികനിയമങ്ങൾ പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കൊണ്ട് മാത്രം സമരത്തിൽ നിന്നും പിന്മാറില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്.

ഈ രാജ്യത്ത് രാജവാഴ്‌ചയല്ല നിലവിലുള്ളത്. ടിവിയിലൂടെ പ്രഖ്യാപനം നടത്തിയാല്‍ കര്‍ഷകര്‍ വീട്ടിലേക്ക് മടങ്ങില്ല. സര്‍ക്കാരിന് കര്‍ഷകരോട് സംസാരിക്കേണ്ടി വരും' രാകേഷ് ടിക്കായത്ത് ട്വീറ്റ് ചെയ്തു. സമരം അടിയന്തിരമായി പിൻവലിക്കില്ലെന്നും വിവാദ നിയമങ്ങള്‍ പാര്‍ലമെന്റ് റദ്ദാക്കുന്നത് വരെ കാത്തിരിക്കാനാണ് കര്‍ഷകരുടെ തീരുമാനമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

താങ്ങുവില അടക്കമുള്ള വിഷയങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തണമെന്നും ടിക്കായത്ത് ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :