കളിത്തോക്കുമായി സെല്‍ഫിയെടുത്ത ബാലനെ പോലീസ് വെടിവച്ചുകൊന്നു

ഇസ്ലാമാബാദ്| VISHNU N L| Last Modified ചൊവ്വ, 23 ജൂണ്‍ 2015 (16:27 IST)
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് കളിത്തോക്കുമായി സെല്‍ഫിയെടുത്ത ബാലനെ പോലീസ് വെടിവച്ചുകൊന്നു. ഫര്‍ഖാന്‍ എന്ന 15 കാരനാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച ഫയ്‌സാബാദ് നഗരത്തിലാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം നഗരത്തിലെത്തിയ ഫര്‍ഖാന്‍ കളിത്തോക്കും പിടിച്ച് സെല്‍ഫി എടുത്തു. ഇതുകണ്ട പോലീസ് മുന്നറിയിപ്പ് പോലും നല്‍കാതെ വെടിവയുതിര്‍ക്കുകയായിരുന്നു.
ഫര്‍ഖാന്‍ മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. കുട്ടിക്കു നേരെ വെടിയുതിര്‍ന്ന പോലീസ് ഓഫീസര്‍ കസ്റ്റഡിയിലാണ്.

പരുക്കേറ്റ ഫര്‍ഖാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഫര്‍ഖാനെ്‌റ സുഹൃത്ത് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പിന്നീട് നടത്തിയ പരിശോധനയിലാണ് തോക്ക് കളിക്കോപ്പാണെന്ന് ബോധ്യപ്പെട്ടതെന്നും പോലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :